അനുബന്ധ വാര്ത്തകള്
- തമിഴകത്ത് കമൽ- രജനി, വിജയ്ക്ക് മാത്രം സാധ്യമായ റെക്കോർഡ് നേടി ശിവകാർത്തികേയൻ, അമരൻ കളക്ഷൻ കുതിക്കുന്നു
- കങ്കുവ ഒരു എതിരാളിയേ അല്ല, പ്രതിഷേധങ്ങളും വെറുതെ; അമരൻ 300 കോടി ക്ലബ്ബിലേക്ക്
- അങ്ങനെ ഇപ്പൊ ആരും അമരൻ കാണണ്ട, തിയേറ്ററിന് നേരെ ബോംബേറ്; ഞെട്ടലിൽ തമിഴ് സിനിമ
- Amaran Collection: വിജയ്ക്ക് പകരക്കാരനോ? കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ശിവകാർത്തികേയന്റെ അമരൻ
- 'എന്റെ മോൾക്ക് ദേഷ്യവും വാശിയും കൂടുതലാണ്, ജയം രവി ഒരുപാട് ക്ഷയുള്ള ആൾ': മരുമകനെ കുറിച്ച് സുജാത പറഞ്ഞത്
സുധ കൊങ്കര ചിത്രത്തിൽ ശിവകാർത്തികേയൻ നായകൻ; വില്ലൻ ജയം രവി?
'സുരറൈ പോട്ര്' എന്ന ചിത്രത്തിന് ശേഷം വലിയ പ്രതീക്ഷകളോടെ പ്രഖ്യാപിച്ച സുധ കൊങ്കര ചിത്രമായിരുന്നു 'പുറനാനൂറ്'. സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയവരായിരുന്നു തുടക്കത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായി ഉണ്ടായിരുന്നത്. എന്നാൽ, ഇത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. ചിത്രം ഉപേക്ഷിച്ചെന്നും തുടർന്ന് സൂര്യക്ക് പകരം ശിവകാർത്തികേയൻ ആകും സിനിമയിൽ നായകനായി എത്തുകയെന്നും വാർത്തകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ തമിഴിലെ രണ്ട് സൂപ്പർതാരങ്ങളെ സമീപിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ജയം രവിയേയും വിശാലിനെയുമാണ് ചിത്രത്തിൽ വില്ലൻ വേഷത്തിനായി പരിഗണിച്ചിരിക്കുന്നത്. ഇതിൽ ജയംരവി സമ്മതം മൂളാൻ സാധ്യതയുണ്ടെന്നാണ് തമിഴകത്ത് നിന്നും പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിങ് ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും ചില ട്രേഡ് അനലിസ്റ്റുകൾ എക്സിൽ കുറിച്ചു.
'പുറനാനൂറ്' ഒരു വലിയ സിനിമയായി മാറിക്കൊണ്ടിരിക്കുകയാണ്. തന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് അത്. ഒപ്പം മറ്റൊരു നടന്റെ കരിയറിലെ 25ാം ചിത്രമായും അത് മാറും. ഉടൻ തന്നെ സിനിമയെക്കുറിച്ചുള്ള ഒരു വലിയ അപ്ഡേറ്റ് പുറത്തുവരും. ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല. ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് ചിത്രത്തിനെക്കുറിച്ച് സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ പറഞ്ഞത്.
അടുത്ത ലേഖനം