സിത്താരയെ പാട്ടു പഠിപ്പിച്ച് മകൾ; വൈറലായി വീഡിയോ!

മനോഹരമായ വീഡിയോയില്‍ സിത്താരയെ പാട്ടു പഠിപ്പിക്കുകയാണ് മകള്‍ സാവന്‍ ഋതു. ''കുഞ്ഞി കെെ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപ്പെട്ടു.

റെയ്‌നാ തോമസ്| Last Modified വെള്ളി, 31 ജനുവരി 2020 (09:16 IST)
ഗായിക സിത്താര പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മനോഹരമായ വീഡിയോയില്‍ സിത്താരയെ പാട്ടു പഠിപ്പിക്കുകയാണ് മകള്‍ സാവന്‍ ഋതു. ''കുഞ്ഞി കെെ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപ്പെട്ടു. കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോള്‍ തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും. സ്വാഭാവികം'' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് സിത്താര കുറിച്ചിരിക്കുന്നത്.

മുത്തശ്ശി എന്ന ചിത്രത്തിലെ പമ്പയാറിന്‍ പനിനീര്‍ക്കടവില്‍ എന്ന് തുടങ്ങുന്ന പാട്ടാണ് സിത്താരയെ മകള്‍ പഠിപ്പിക്കുന്നത്. ക്യൂട്ട് വീഡിയോയും അമ്മയുടേയും മകളുടേയും പാട്ടും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

അമ്മയും മകളുമൊത്തുള്ള വീഡിയോകളൊക്കെ ആരാധകരുമായി സിത്താര പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള വീഡിയോകൾക്കും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :