നിഹാരിക കെ.എസ്|
Last Modified ശനി, 4 ഒക്‌ടോബര്‍ 2025 (13:38 IST)
ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. അഭിഷേക് എസ് എസ് ആണ് വരൻ. ഇരുവരുടെയും രജിസ്റ്റർ വിവാഹമാണ്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഒന്നിച്ച് വിവാഹ സർട്ടിഫിക്കറ്റ് പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
അഭിഷേകിനെ ടാഗ് ചെയ്ത് '3/10/ 2025/' എന്ന തീയതിയോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. പച്ചയിൽ കസവ് പ്രിന്റോടു കൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയാണ് ചിത്രങ്ങളിൽ ആര്യയുടെ വേഷം. ലളിതമായ ആഭരണങ്ങളാണ് ആര്യ അണിഞ്ഞിരിക്കുന്നത്.
ഫ്ലോറൽ പ്രിന്റുള്ള ഷർട്ടും മുണ്ടുമാണ് അഭിഷേകിന്റെ വേഷം. ഒട്ടേറപ്പേർ നവദമ്പതികൾക്ക് ആശംസകളുമായെത്തി. സിത്താര കൃഷ്ണകുമാർ, ജ്യോത്സന, ദീപ്ദി വിധുപ്രതാപ്, ഹരിശങ്കർ തുടങ്ങിയവരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. സഖാവ് എന്ന കവിത ആലപിച്ച് ശ്രദ്ധ നേടിയ ഗായികയാണ് ആര്യ.