Kantara - Jayaram: കാന്താരയില്‍ അഭിനയിക്കാന്‍ ജയറാമിനു കിട്ടിയ പ്രതിഫലം എത്ര?

കാന്താരയില്‍ അഭിനയിക്കാന്‍ ജയറാം വാങ്ങിയ പ്രതിഫലം ഒരു കോടിയാണ്

Kantara Budget, Kantara Jayaram Remuneration, Kantara Rishab Shetty Remuneration, കാന്താര, റിഷഭ് ഷെട്ടി, കാന്താര ജയറാം, ജയറാം പ്രതിഫലം
രേണുക വേണു| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2025 (18:02 IST)
Kantara - Jayaram

Kantara - Jayaram: റിഷബ് ഷെട്ടിയുടെ ചാപ്റ്റര്‍ 1 ല്‍ മലയാളത്തില്‍ നിന്ന് ജയറാം ഒരു സുപ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. സിനിമ വലിയ വിജയത്തിലേക്ക് നീങ്ങുന്നതിനൊപ്പം ജയറാമിന്റെ കഥാപാത്രത്തിനു വലിയ പ്രശംസ ലഭിക്കുന്നുണ്ട്. സമീപകാലത്തൊന്നും ജയറാമിനു ലഭിക്കാത്ത കഥാപാത്രമെന്നാണ് പ്രേക്ഷകര്‍ പുകഴ്ത്തുന്നത്.

കാന്താരയില്‍ അഭിനയിക്കാന്‍ ജയറാം വാങ്ങിയ പ്രതിഫലം ഒരു കോടിയാണ്. 2022 ലെ കാന്താര സംവിധാനം, അഭിനയം എന്നിവയ്ക്കായി റിഷബ് ഷെട്ടി നാല് കോടിയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാന്താര ചാപ്റ്റര്‍ 1 ലേക്ക് എത്തിയപ്പോള്‍ തന്റെ പ്രതിഫലം റിഷബ് ഷെട്ടി വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏതാണ്ട് 100 കോടിയാണ് കാന്താരയുടെ സംവിധാനത്തിനും പ്രധാന കഥാപാത്രം ചെയ്യാനുമായി റിഷബ് ഷെട്ടി വാങ്ങിയിരിക്കുന്നത്.

ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായ സപ്തമി ഗൗഡ, രുക്മിണി വസന്ത്, ഗുല്‍ഷാന്‍ ദേവൈ എന്നിവര്‍ക്കും പ്രതിഫലം ഒരു കോടി. ചിത്രം ആദ്യദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ഏതാണ്ട് 65 കോടിയോളം സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :