55 കോടി കടന്ന് 'പത്തു തല', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ഏപ്രില്‍ 2023 (17:15 IST)
കന്നഡ ചിത്രം 'മഫ്തി' തമിഴ് റീമേക്ക് 'പത്തു തല' മാര്‍ച്ച് 30 ന് തിയേറ്ററുകളില്‍ എത്തി. ലോകമെമ്പാടുമായി 12.3 കോടി രൂപയാണ് ആദ്യ ദിന കളക്ഷന്‍. ആദ്യവാരത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

55 കോടി രൂപയാണ് ചിത്രം ആദ്യവാരം നേടിയത്.ചിമ്പു-ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടില്‍ തിയേറ്ററുകളില്‍ എത്തിയ 'വെന്ത് തനിന്തതു കാട്','മാനാട്' തുടങ്ങിയ ചിത്രങ്ങള്‍ 110 കോടിയില്‍ കൂടുതല്‍ നേടിയിരുന്നു. ഇത് 10 'പത്തു തല' മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 14ന് വരുന്ന ഉത്സവ സീസണ്‍ കൂടി മുന്നിലുള്ളപ്പോള്‍ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കും.

നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :