തമിഴില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത് കന്നഡ നടന്‍ ശിവ രാജ്കുമാര്‍, അരങ്ങേറ്റം ഗംഭീരമാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ജൂണ്‍ 2023 (15:00 IST)
2023 ലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും രജനികാന്തിന്റെ 'ജയിലര്‍'. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് -പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

നടന്‍മാരായ വിനായകനും ശിവ രാജ്കുമാറും 'ജയിലറിലെ തങ്ങളുടെ ഭാഗങ്ങളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. കന്നഡ നടന്‍ ശിവ രാജ്കുമാര്‍ തമിഴില്‍ സ്വന്തമായി ഡബ്ബ് ചെയ്തു.

'ജയിലര്‍' എന്ന ചിത്രത്തിലൂടെ ശിവ രാജ്കുമാര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു, 'ജയിലര്‍' റിലീസിന് രണ്ട് മാസത്തില്‍ താഴെ മാത്രം ശേഷിക്കെ, അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ആദ്യ സിംഗിള്‍ ട്രാക്ക് ഉടന്‍ എത്തും.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ഡാര്‍ക്ക് കോമഡിയും ആക്ഷന്‍ സീക്വന്‍സുകളും നിറഞ്ഞ ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :