'ജയിലര്‍' ചിത്രീകരണം അവസാനഘട്ടത്തില്‍, 10 ദിവസത്തിനുള്ളില്‍ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ രജനികാന്ത്, പുതിയ വിവരങ്ങള്‍

രേണുക വേണു| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (11:28 IST)

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ
'ജയിലര്‍' ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും
എന്നതാണ് പുതിയ വിവരം.15 ദിവസത്തെ ചിത്രീകരണം മാത്രമേ ബാക്കിയുള്ളൂവെന്നും ടീമിനൊപ്പം 10 ദിവസത്തോളം രജനികാന്ത് ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും 2023 ഏപ്രില്‍ 15-നകം പൂര്‍ത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ വേനല്‍ അവധിക്ക് പ്രദര്‍ശനത്തിന് എത്തും.

പ്രിയങ്ക മോഹന്‍, ശിവ രാജ്കുമാര്‍, ജാക്കി ഷറോഫ്, രമ്യാ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു.മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :