'അന്നത്തെ കാലത്ത് മീടൂ ഉണ്ടായിരുന്നെങ്കിൽ അടൂർഭാസി കുടുങ്ങിയേനെ': ഷീല

'അന്നത്തെ കാലത്ത് മീടൂ ഉണ്ടായിരുന്നെങ്കിൽ അടൂർഭാസി കുടുങ്ങിയേനെ': ഷീല

ഷീല, അടൂർഭാസി, മലയാളം ഫിലിം, Sheela, Adoor Bhasi, Malayalam Film, KPAC Lalitha, കെ പി എ സി ലളിത
Rijisha M.| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (09:26 IST)
പണ്ടുകാലത്ത് മീടൂ ക്യാമ്പെയ്‌ൻ ഉണ്ടായിരുന്നെങ്കിൽ അടൂർഭാസിയെപോലുള്ള പ്രഗത്ഭന്മാർ കുടുങ്ങിയേനെ എന്ന് നടി ഷീല. ഇതിന് മുമ്പ് അടൂർഭാസിക്കെതിരെ ശക്തമായ ആരോപണവുമായി കെ പി എ സി ലളിതയും രംഗത്തുവന്നിരുന്നു. അടൂർഭാസിക്ക് വഴങ്ങാതതുകൊണ്ട് തന്നെ ഏറെ ഉപദ്രവിച്ചിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞിട്ടുണ്ട്.

പല നടിമാരെയും വേദനിപ്പിക്കുന്ന തമാശകള്‍ അടൂര്‍ ഭാസി പറയുമായിരുന്നെന്ന് പറയുന്നു. ' ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്. അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പരാതിയായി ഒതൊക്കെ പറഞ്ഞേനെ എന്ന് ഇപ്പോൾ ഷീലയും വ്യക്തമാക്കിയിരിക്കുകയാണ്.

ചെമ്മീനില്‍ അഭിനയിക്കുമ്പോൾ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നു' അടൂര്‍ ഭാസിക്ക് വേഷം ലഭിക്കാത്തതിലുള്ള ദേഷ്യമായിരുന്നു പ്രധാന കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :