രണ്‍ബീറിന്റെ 'ബ്രഹ്‌മാസ്ത്ര' രണ്ടു തവണ കണ്ടു,പ്രശംസിച്ച് ഷെയ്ന്‍ നിഗം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (15:03 IST)
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിച്ച 'ബ്രഹ്‌മാസ്ത്ര' പ്രദര്‍ശനം തുടരുകയാണ്.ആദ്യ ആഴ്ചയില്‍ തന്നെ തന്നെ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും പ്രശംസിച്ച് ഷെയ്ന്‍ നിഗം.A post shared by Shane Nigam (@shanenigam786)

ദൃശ്യപരമായി ഗംഭീരമായ ഒരു സിനിമ നല്‍കിയതിന് സംവിധായകന്‍ അയന്‍ മുഖര്‍ജിയോട് ഷെയ്ന്‍ നന്ദി പറഞ്ഞു. രണ്ടാമത്തെ തവണയാണ് നടന്‍ സിനിമ കണ്ടത്.

ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണ് ബ്രഹ്‌മാസ്ത്ര. 'ബ്രഹ്‌മാസ്ത്ര' തിങ്കളാഴ്ച 12 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് വിവരം. റിലീസ് ദിനത്തില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 75 കോടി ഗ്രോസ് ചിത്രം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :