'നിങ്ങളെ കുഴിയില്‍ കൊണ്ട് വച്ചാല്‍ പോലും മിണ്ടാന്‍ വരില്ല'- തിലകനുമായുണ്ടായ വഴക്കിനെ കുറിച്ച് കെപിഎസി ലളിത

വഴക്കിന് കാരണം ഭരതൻ, ഒത്തു‌തീർപ്പാക്കിയത് ശ്രീവിദ്യ- തിലകനുമായുണ്ടായ വഴക്കിനെ കുറിച്ച് കെപിഎസി ലളിത

അപർണ| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (09:07 IST)
മലയാളത്തിന്റെ അഭിനയ കുലപതിയായ നടൻ തിലകനുമായി വർഷങ്ങളോളം താൻ പിണക്കത്തിലായിരുന്നുവെന്നും പരസ്പരം നേരിൽ കണ്ടാൽ പോലും മിണ്ടത്തില്ലായിരുന്നുവെന്നും വെളിപ്പെടുത്തി നടി കെപിഎസി ലളിത. ഒടുവില്‍ തങ്ങള്‍ക്കിടയിലെ പിണക്കം മാറ്റിയത് ശ്രീവിദ്യയായിരുന്നുവെന്നും നടി പറഞ്ഞു.

കെപിഎസി ലളിതയുടെ വാക്കുകള്‍:

കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.

എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തെക്കൊയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ട് വച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാനും പറഞ്ഞു.

സ്ഫടികത്തില്‍ അഭിനയിക്കുമ്പോളും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോട് പറയുമായിരുന്നു. ഭദ്രാ അവരോട് പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്. കെ.പി.എ.സി ലളിത പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :