അനുബന്ധ വാര്‍ത്തകള്‍
- കേരളക്കര കീഴടക്കിയോ 'ക്യാപ്റ്റന്‍ മില്ലര്‍'? ആദ്യദിനം നേടിയ കളക്ഷന്‍
- ഒരു ദിവസം രണ്ട് സന്തോഷങ്ങൾ, കേക്ക് മുറിച്ച് ആഘോഷിച്ച് ജയറാമിന്റെ കുടുംബം!
- Kamal: മതം ഇടപെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്കരിക്കാന്‍ സാധിക്കാതെ വരുമെന്ന് സംവിധായകന് കമല്‍
- ജയറാമിന്റെ കൂടെ മമ്മൂട്ടി ചേർന്നപ്പോൾ രണ്ടാം ദിനവും കോടികൾ പോക്കറ്റിൽ! കളക്ഷൻ റിപ്പോർട്ട്
- സര്‍പ്രൈസ് ഹിറ്റിലേക്ക് ഹനുമാന്,പ്രതീക്ഷകള്‍ക്കും അപ്പുറമാണ് സിനിമ,പാന്‍ ഇന്ത്യന്‍ ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍
Swasika: എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍: സ്വാസിക
എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് നടി സ്വാസിക. വിവാഹം എന്തായാലും കഴിക്കണമല്ലോ, എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര നിര്‍ബന്ധമാണ്. കൂടെ ഒരാള്‍ വേണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. എന്നാല്‍ എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും വിവാഹം എന്ന് കേള്‍ക്കുമ്പോഴേക്കും ടെന്‍ഷനാണ്. ഞാന്‍ അങ്ങനെയല്ല, എത്രയും വേഗം വിവാഹം നടക്കണമെന്നാണ് എന്റെ ആഗ്രഹം- സ്വാസിക പറഞ്ഞു.
അതേസമയം ലിവിങ് ടുഗദറിനോട് താല്പര്യം ഇല്ലെന്നും അച്ഛനും അമ്മയും വിവാഹം കഴിച്ചത് പോലെ ട്രഡീഷണലായി വിവാഹം കഴിക്കാനാണ് ആഗ്രഹം എന്നും സ്വാസിക പറഞ്ഞു. അയാളും ഞാനും എന്ന് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് സ്വാസിക എത്തുന്നത്. ചാനല്‍ അവതാരികയായും ടെലിവിഷന്‍ പരമ്പരകളിലൂടെയും നര്‍ത്തകിയുമായും എല്ലാം താരം തിളങ്ങിയിട്ടുണ്ട്.