ഷാജി കൈലാസിനെ മമ്മൂട്ടി വിളിച്ചു - ഇങ്ങനെ ഇരുന്നാൽ മതിയോ? ഒന്നിറങ്ങണ്ടേ?

ഷാജി കൈലാസ്, മമ്മൂട്ടി, മോഹൻലാൽ, Mammootty, Shaji Kailas, Mohanlal
Last Modified വെള്ളി, 22 മാര്‍ച്ച് 2019 (17:18 IST)
മമ്മൂട്ടിയുടെ കരിയറിലെ പ്രധാനപ്പെട്ട ചില ചിത്രങ്ങൾ ചെയ്ത സംവിധായകനാണ് ഷാജി കൈലാസ്. ദി കിംഗ്, വല്യേട്ടൻ എന്നീ മെഗാഹിറ്റുകൾ മമ്മൂട്ടിക്ക് സമ്മാനിച്ച സംവിധായകൻ. എന്നാൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഷാജി കൈലാസിന് അത്ര നല്ല സമയമല്ല. ചെയ്യുന്ന പടങ്ങളൊന്നും ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കുന്നില്ല. 2013ലാണ് അദ്ദേഹം മലയാളത്തിൽ ഒടുവിൽ ഒരു പടം ചെയ്തത്. അതിന് ശേഷം മൂന്ന് തമിഴ് ചിത്രങ്ങൾ. അവയും വേണ്ടവിധം ഓടിയില്ല.

2010ൽ മമ്മൂട്ടി ചെയ്ത ഷാജി കൈലാസ് ചിത്രമാണ് 'ദ്രോണ'. എ കെ സാജന്റേതായിരുന്നു തിരക്കഥ. ഇരട്ടവേഷങ്ങളാായിരുന്നു ആ സിനിമയിൽ മമ്മൂട്ടിക്ക്. വ്യത്യസ്തമായ ഗെറ്റപ്പിൽ ഒക്കെ മമ്മൂട്ടി അവതരിച്ച ആ സിനിമ റിലീസിന് മുമ്പ് ഏറെ പ്രതീക്ഷയുണർത്തി. എന്നാൽ റിലീസായപ്പോൾ വൻ പരാജയവുമായി.

ആ ചിത്രത്തിന് ശേഷം ഷാജി കൈലാസ് സിനിമയിൽ നിന്ന് അകന്നു. ഇനി സിനിമ ചെയ്യുന്നില്ല എന്നുപോലും ആലോചിച്ചു. അത്രയും വലിയ പരാജയം പെട്ടെന്ന് ഉൾക്കൊള്ളാൻ ഷാജിക്ക് കഴിഞ്ഞില്ല. സിനിമയല്ലേ? വിജയികൾക്ക് മാത്രമാണ് അവിടെ ഇടമുള്ളത്. അതുകൊണ്ടുതന്നെ ഇൻഡസ്ട്രിയിലെ പല വമ്പൻമാരും ഷാജി കൈലാസിനോട് ആ സമയത്ത് അകലം പാലിച്ചു.

അങ്ങനെയിരിക്കെ ഒരുനാൾ ഷാജി കൈലാസിന് ഒരു കോൾ വന്നു. അത് മമ്മൂട്ടിയുടേതായിരുന്നു. "നീ എവിടെയാണ്?" ഷാജിയോട് ചൊദ്യം. വീട്ടിലാണെന്ന് ഷാജിയുടെ മറുപടി. "ഇങ്ങനെ ഇരുന്നാൽ മതിയോ? ഒന്നിറങ്ങണ്ടേ?" - എന്ന് മമ്മൂട്ടിയുടെ ചൊദ്യം.

ആ ചോദ്യത്തിൽ നിന്നാണ് ഷാജി കൈലാസ് വീണ്ടും സിനിമയെന്ന കളത്തിലിറങ്ങുന്നത്. 'ആഗസ്റ്റ് 15' എന്ന മമ്മൂട്ടിച്ചിത്രം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :