നിങ്ങളെന്തൊരു മനുഷ്യനാണ് മമ്മൂക്കാ... ? - അവാർഡ് നിശയെ ആവേശത്തിലാഴ്ത്തി മമ്മൂട്ടിയുടെ മാസ് എൻ‌ട്രി !

Last Modified വെള്ളി, 22 മാര്‍ച്ച് 2019 (11:03 IST)
പതിനെട്ടാം പടിയുടെ ലൊക്കേഷൻ സ്റ്റിൽ തരംഗമായത് നിമിഷ നേരത്തിനുള്ളിലായിരുന്നു. ജോൺ എബ്രഹാം പാലയ്ക്കലിന്റെ മാസ് ലുക്കിന്റെ ആവേശം മാറുന്നതിനു മുന്നേ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഇടിവെട്ട് മാസ് എൻ‌ട്രിയുമായി മെഗാസ്റ്റാർ വീണ്ടും.

ഏഷ്യാനെറ്റ് ഫിലിം അവാർഡ് വേദിയിലാണ് പുതിയ ലുക്കിൽ മമ്മൂട്ടി എത്തിയത്. ഈ ഇൻ‌ട്രോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 67 വയസുള്ള മനുഷ്യനാണോ താങ്കൾ എന്ന് വീണ്ടും വീണ്ടും ചോദിക്കുകയാണ് ആരാധകർ.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ട, വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ, പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത പടം. ഇതിൽ ഈ വിഷുവിന് റിലീസ് ചെയ്യും. (ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :