പറഞ്ഞത് പറയാൻ പാടില്ലാത്ത കാര്യം, പ്രണയകഥയിൽ ഇന്ത്യൻ ആർമിയോട് മാപ്പ് പറഞ്ഞ് അനിയൻ മിഥുൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (15:26 IST)
ബിഗ് ബോസ് സീസണ്‍ 5ല്‍ ജീവിത ഗ്രാഫ് സെഷനില്‍ താന്‍ പറഞ്ഞ പ്രണയകഥ വ്യാജമായിരുന്നുവെന്ന് സമ്മതിച്ച് അനിയന്‍ മിഥുന്‍. സംഭവത്തില്‍ പ്രേക്ഷകരോടും ഇന്ത്യന്‍ ആര്‍മിയോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും മിഥുന്‍ പറഞ്ഞു.

ആര്‍മി ഓഫീസറായ പെണ്‍കുട്ടിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും അവരെ ആര്‍മിക്യാമ്പില്‍ വെച്ച് പല തവണ കണ്ടിട്ടുണ്ടെന്നും ഒരു പോരാട്ടത്തിനിടെ അവര്‍ മരണപ്പെടുകയും മൃതദേഹത്തെ കെട്ടിപ്പിടിച്ച് താന്‍ പൊട്ടികരയുകയും ചെയ്തിട്ടുണ്ടെന്നാണ് മിഥുന്‍ പറഞ്ഞത്. എന്നാല്‍ ഈ കഥ പറയുന്ന ഭാഗം പുറത്തുവന്നതോടെ പ്രണയകഥയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

ആര്‍മിയെ മിഥുന്‍ തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്നും ആര്‍മിയില്‍ ഒരിക്കലും നടക്കാത്ത കാര്യങ്ങളെ പറ്റിയാണ് മിഥുന്‍ സംസാരിക്കുന്നതെന്നും എക്‌സ് മിലിട്ടറിക്കാര്‍ അടക്കം രംഗത്ത് വന്നതോടെയാണ് സംഭവം മിഥുന്റെ കയ്യില്‍ നിന്നും പോയത്. പാര കമാന്റോയില്‍ വനിതാ ഉദ്യോഗസ്ഥയില്ലെന്ന് മോഹന്‍ലാല്‍ തന്നെ തീര്‍ത്തുപറഞ്ഞതോടെയാണ് മിഥുന്‍ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :