'എന്റെ ഭാര്യയാണ് നീ കെട്ടിപ്പിടിക്ക് എന്ന് ശശിയേട്ടന്‍ പറയും'; മമ്മൂട്ടിയുമായുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് സീമ

തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് സീമ പറയുന്നു

രേണുക വേണു| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (08:41 IST)

മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ച നടിമാരില്‍ ഒരാളാണ് സീമ. ഐ.വി.ശശി ചിത്രങ്ങളിലാണ് മമ്മൂട്ടിയും സീമയും നായികാനായകന്‍മാരായി കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്. സീമയുടെ ജീവിതപങ്കാളി കൂടിയാണ് ഐ.വി.ശശി. തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് സീമ പറയുന്നു. ഭാര്യയെ പേടിച്ചാകും മമ്മൂക്ക ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നതെന്നും സീമ പറയുന്നു. മഴവില്‍ മനോരമയിലെ പഴയൊരു പരിപാടിയിലാണ് സീമ രസകരമായ അനുഭവം തുറന്നുപറഞ്ഞത്.

'മമ്മൂക്കയോട് എന്നെ കെട്ടിപ്പിടിക്കാന്‍ ശശിയേട്ടന്‍ (ഐ.വി.ശശി) പറയും. പക്ഷേ മമ്മൂക്കയ്ക്ക് മടിയാണ്. 'എടാ, ഇത് എന്റെ ഭാര്യയാണ്. കെട്ടിപിടിക്ക്' എന്ന് ശശിയേട്ടന്‍ പറയും. ജയേട്ടന്‍ (നടന്‍ ജയന്‍) പക്ഷേ കെട്ടിപിടിക്കും. കാരണം അദ്ദേഹത്തിനു ഭാര്യയില്ലല്ലോ, മമ്മൂക്കയ്ക്ക് ഭാര്യയുണ്ട്. മമ്മൂക്കയ്ക്ക് സുലുവിനെ (ഭാര്യ സുല്‍ഫത്ത്) പേടിയാണ്. ജയേട്ടന് ഭാര്യയില്ലല്ലോ, അതുകൊണ്ട് അങ്ങോര് കെട്ടിപ്പിടിക്കും,' സീമ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :