5 പാട്ടുകള്‍ 5 നഗരങ്ങള്‍,സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയുമായി സംവിധായകന്‍ സാജിദ് യാഹിയ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (13:21 IST)
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയുമായി സംവിധായകന്‍ സാജിദ് യാഹിയ.വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. സിനിമയുടെ അപ്‌ഡേറ്റുമായി സംവിധായകന്‍.

5 പാട്ടുകള്‍, 5 നഗരങ്ങള്‍
10 ദിവസം ഏറ്റവും വലിയ പ്രണയകഥ കൂടുതല്‍ വലുതാകുന്നു എന്ന് കുറിച്ച് കൊണ്ടാണ് അപ്‌ഡേറ്റ് സംവിധായകന്‍ കൈമാറിയത്.അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജിത്ത് സജീവ്, നെഹാ നസ്രീന്‍ എന്നീ പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലെന തുടങ്ങിയ പരിചയ സമ്പന്നരായ അഭിനേതാക്കള്‍ക്ക് പുറമേ 25 ഓളം പുതുമുഖങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :