ചാക്കോച്ചന്‍ സുമ്മാവാ... നൂറാമത്തെ ചിത്രം 100 കോടി ക്ലബ്ബില്‍ ! ആരും കൊതിക്കുന്ന നേട്ടം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മെയ് 2023 (10:16 IST)
തനിക്ക് ഏതു വേഷവും ഇണങ്ങുമെന്ന് കാലത്തെ സാക്ഷിയാക്കി കുഞ്ചാക്കോ ബോബന് ഇന്ന് പറയാനാകും. ഒരുകാലത്ത് ചോക്ലേറ്റ് ബോയ് ഇമേജില്‍ ഒതുങ്ങി നിന്ന നടന് സിനിമയില്‍ നിന്നുതന്നെ മാഞ്ഞുപോയ ഒരു കാലം ഉണ്ടായിരുന്നു. തിരിച്ചുവരവില്‍ വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു ചാക്കോച്ചന്‍.

കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍-ജയസൂര്യ തുടങ്ങി നിരവധി വിജയ കൂട്ടുകെട്ടുകള്‍ പിന്നെ മലയാള സിനിമ കണ്ടു. മോളിവുഡില്‍ അധികമാര്‍ക്കും അവകാശപ്പെടാത്ത ഒരു അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് താരം.

താന്‍ അഭിനയിച്ച നൂറാമത്തെ സിനിമയായ 2018, 100 കോടി ക്ലബ്ബില്‍ എത്തി എന്നതാണ് നേട്ടം. ആദ്യമായി അഭിനയിച്ച അനിയത്തിപ്രാവ് റിലീസായി 25 വര്‍ഷം പിന്നിട്ടത് മാര്‍ച്ച് 26നായിരുന്നു. ചാക്കോച്ചന്റെ കരിയര്‍ ആരംഭിച്ച അനിയത്തിപ്രാവ് ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. നൂറാമതായി അഭിനയിച്ച 2018 100 കോടി ക്ലബ്ബില്‍ ഇതുപോലൊരു നേട്ടം സ്വന്തമാക്കിയ മറ്റൊരു താരമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :