മീടൂ വെളിപ്പെടുത്തലിൽ പലരും പ്രശംസിച്ചു, എന്നാൽ അവർ മാത്രം വിമർശിച്ചു: ചിന്മയി

മീടൂ വെളിപ്പെടുത്തലിൽ പലരും പ്രശംസിച്ചു, എന്നാൽ അവർ മാത്രം വിമർശിച്ചു: ചിന്മയി

Rijisha M.| Last Updated: വ്യാഴം, 3 ജനുവരി 2019 (14:58 IST)
മീടൂ വെളിപ്പെടുത്തലുമായി തമിഴ് സിനിമാ ലോകത്തുനിന്നും എത്തിയ ചിന്മയയെ പ്രശംസിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. എന്നാൽ മീ ടൂ കാമ്പെയിന്‍ വിഡ്ഡിത്തമാണെന്നും ആഭാസമാണെന്നും ആദ്യകാല നടി സൗക്കര്‍ ജാനകി പറഞ്ഞ വാക്കുകൾ തന്നെ ഏറെ വേദനിപ്പെച്ചെന്ന് ചിന്മയ് വ്യക്തമാക്കുന്നു.

മീ ടൂ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്ത താണ പ്രവൃത്തിയാണെന്നായിരുന്നു ജാനകി പറഞ്ഞത്. 'എപ്പോഴോ നടന്നത്, നടക്കാത്തത്, നടക്കാന്‍ സാധ്യതയുണ്ടായിരുന്നത് എല്ലാം ഇപ്പോള്‍ പറയേണ്ട കാര്യമെന്താണ്. വര്‍ഷങ്ങൾ‌ക്ക് മുന്‍പ് നടന്നതൊക്കെ ഇപ്പോള്‍ പറഞ്ഞത് കൊണ്ട് എന്ത് നേടി.

ഒരു വ്യക്തി എന്ന നിലയില്‍ ആ വെളിപ്പെടുത്തല്‍ സമൂഹത്തിന് നിങ്ങളോടുള്ള മര്യാദ ഇല്ലാതാക്കും. കുടുംബത്തിന് നാണക്കേടുണ്ടാക്കും'- എന്നൊക്കെയാണ് ജാനകി പറയുന്നത്. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിലെ ഈ ഭാഗങ്ങള്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് ചിന്മയ് തന്റെ സങ്കടം അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :