ആരാണയാൾ? അങ്ങനെ പറഞ്ഞത് നയൻ‌താര തന്നെയാണ്: വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

ഗോൾഡ ഡിസൂസ| Last Modified തിങ്കള്‍, 27 ജനുവരി 2020 (11:35 IST)
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് നയൻ‌താര സിനിമയിലേക്ക് വരുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങൾ. ഇപ്പോൾ തെന്നിന്ത്യയിലെ നമ്പർ വൺ നടിയാണ് താരം.

എന്നായിരുന്നു നയൻസിന്റെ പേര്. മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം നയൻ‌താര ആയി മാറിയത്. നയന്‍താരയ്ക്ക് അ പേര് നല്‍കിയത് താനെനെന്ന സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സത്യൻ അന്തിക്കാട് രംഗത്തെത്തി.

ജോണ്‍ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്നും നയൻ‌താര എന്ന പേരിട്ടത് താനും രഞ്ജൻ പ്രമോദുമാണെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ഇങ്ങനെയൊരു തര്‍ക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജന്‍ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകള്‍ ഒരു ലിസ്റ്റായി എഴുതി നയന്‍താരയ്ക്ക് കൊടുത്തു. നയന്‍താര തന്നെയാണ് അതില്‍ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തതന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :