വിജയ്‌ക്ക് മുമ്പില്‍ ബാഹുബലിയും വീണു; കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് സര്‍ക്കാര്‍

വിജയ്‌ക്ക് മുമ്പില്‍ ബാഹുബലിയും വീണു; കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് സര്‍ക്കാര്‍

  sarkar , Vijay , Cinema , kerala tamilnadu , ar murugadoss , bahubali 2 , ദീപാവലി , വിജയ് , സര്‍ക്കാര്‍ , കളക്ഷന്‍ , ചെന്നൈ , മുരുകദോസ്
ചെന്നൈ/തിരുവനന്തപുരം| jibin| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (11:37 IST)
ഇളയ ദളപതി വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. കേരളത്തില്‍ ബാഹുബലി 2വിന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് സര്‍ക്കാര്‍ മറികടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ബാഹുബലി 2 ആദ്യദിനം 5.45 കോടി നേടിയപ്പോള്‍ ആറുകോടിക്ക് മുകളിലാണ് സര്‍ക്കാര്‍ കേരളത്തില്‍ നിന്നും കൊണ്ടു പോയത്. ഏറെ വിവാദങ്ങളുണ്ടാക്കിയ മെർസൽ ആദ്യദിനം വാരിയത് 4.5 കോടിയായിരുന്നു.

ദീപാവലി റിലീസ് ആയതുകൊണ്ട് തമിഴ്‌നാട്ടിലും സര്‍ക്കാര്‍ തരംഗമാണുള്ളത്. 650 സ്ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്. 32 കോടിയാണ് റിലീസ് ദിനം വാരിയത്. തമിഴ് സിനിമാചരിത്രത്തിൽ ഇത് റെക്കോർഡാണ്.
ചെന്നൈയില്‍ നിന്നുള്ള കളക്ഷന്‍ 2.37 കോടിയാണ്.

അതേസമയം, തമിള്‍ റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് സര്‍ക്കാര്‍ ചോര്‍ന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ വ്യാജന്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തുവന്നു. ചിത്രം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ റീലീസ് ദിവസം തന്നെ വെബ്സൈറ്റിലൂടെ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുമെന്ന് തമിള്‍ റോക്കേഴ്സ് അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :