തമിള്‍ റോക്കേഴ്സ് വാക്കുപാലിച്ചു; റിലീസ് ദിവസം തന്നെ ‘സര്‍ക്കാര്‍’ ചോര്‍ന്നു - പ്രതിഷേധവുമായി ആരാധകര്‍!

തമിള്‍ റോക്കേഴ്സ് വാക്കുപാലിച്ചു; റിലീസ് ദിവസം തന്നെ ‘സര്‍ക്കാര്‍’ ചോര്‍ന്നു - പ്രതിഷേധവുമായി ആരാധകര്‍!

 tamilrockers , sarkar , Vujay , Cinema , ar murugadoss , ദീപാവലി , വിജയ് , സിനിമ , എആര്‍ മുരുഗദോസ് , തുപ്പാക്കി, കത്തി , തമിള്‍ റോക്കേഴ്സ്
ചെന്നൈ| jibin| Last Updated: ചൊവ്വ, 6 നവം‌ബര്‍ 2018 (16:29 IST)
ഇളയ ദളപതി വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്‌ത ചിത്രം 80 രാജ്യങ്ങളിലായി 1200 സ്‍ക്രീനുകളില്‍ പ്രദര്‍ശനം തുടരവെ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്.

തമിള്‍ റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് സര്‍ക്കാര്‍ ചോര്‍ന്നതെന്നാണ് വിവരം. ചിത്രത്തിന്റെ വ്യാജന്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തുവന്നു. ചിത്രം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടും

ചിത്രത്തിന്റെ റീലീസ് ദിവസം തന്നെ വെബ്സൈറ്റിലൂടെ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുമെന്ന് തമിള്‍ റോക്കേഴ്സ് അറിയിച്ചിരുന്നു.

തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മുരുഗദോസും വിജയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സര്‍ക്കാരിനുണ്ട്. ആക്ഷനും താരപരിവേഷത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എആര്‍ റഹ്‍മാനാണ് നിര്‍വഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :