'നമുക്ക് കല്യാണം കഴിച്ചാലോ എന്ന് തുറന്ന് ചോദിച്ചു, നേരിൽ കാണുന്നത് നിശ്ചയത്തിന്റെ അന്ന്': വിജയ് സേതുപതി

'നമുക്ക് കല്യാണം കഴിച്ചാലോ എന്ന് തുറന്ന് ചോദിച്ചു, നേരിൽ കാണുന്നത് നിശ്ചയത്തിന്റെ അന്ന്': വിജയ് സേതുപതി

Rijisha M.| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (15:52 IST)
തന്റേതായ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക ഇടം നേടിയ താരമാണ് വിജയ് സേതുപതി. ഏത് കഥാപാത്രമാണെങ്കിലും അതിന്റെ ഏറ്റവും ആഴത്തിലായിരിക്കും വിജയ് സേതുപതി എന്ന മക്കൾ സെൽവൽ പ്രേക്ഷകരിലേക്ക് എത്തിക്കുക.

വര്‍ഷങ്ങളോളം ജുനിയര്‍ ആര്‍ട്ടിസ്റ്റായി കഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പോലും മികച്ച നടനാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയില്ല. ആ ആത്മാര്‍ത്ഥത കൊണ്ട് തന്നെയാണ് മക്കള്‍ സെല്‍വന്‍ എന്ന് തമിഴ് മക്കൾ സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിക്കുന്നതും.

തന്റെ പ്രണയകാല സംഭവങ്ങളെക്കുറിച്ച് 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി തുറന്നുപറഞ്ഞു. ‘എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസി മലയാളിയാണെന്നും, കൊല്ലമാണ് നാട് എന്നൊക്കെ പറഞ്ഞത്. യാഹൂ ചാറ്റ് വഴിയാണ് കൂടുതൽ അറിഞ്ഞത്. ഐ ലവ് യൂ എന്ന് ചോദിച്ചല്ല ഞാൻ പ്രൊപ്പോസ് ചെയ്‌തത്, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓകെ പറഞ്ഞു. നിശ്ചയത്തിന്റെ അന്നാണ് നേരില്‍ക്കാണുന്നത്’ സേതുപതി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :