വിജയുടെ പുതിയ സിനിമ, അടുത്തത് ലോകേഷ് കനകരാജിനൊപ്പം തന്നെ, പുതിയ വിശേഷങ്ങളുമായി നടന്‍ കാര്‍ത്തി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (14:57 IST)
നടന്‍ വിജയുടെ പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകളിലാണ് സിനിമാലോകം. വിജയ് അടുത്തതായി ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്ന് നടന്‍ കാര്‍ത്തി അറിയിച്ചിരിക്കുകയാണ്.'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യം 'ദളപതി 67' ല്‍ പ്രവര്‍ത്തിക്കുമെന്നും പിന്നീട് തങ്ങളുടെ സിനിമയായ 'കൈതി 2'ന്റെ ജോലികള്‍ ആരംഭിക്കുമെന്നും കാര്‍ത്തി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.2023ല്‍ 'കൈതി 2'ന് തുടക്കമാകും.


കാര്‍ത്തിയുടെ 'സര്‍ദാര്‍' ഒക്ടോബര്‍ 21 ന് പ്രദര്‍ശനത്തിനെത്തും.കൈതി 2 അടുത്ത വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷ കാര്‍ത്തി നല്‍കി.

ലോകേഷ് കനകരാജ് വിജയ്ക്കൊപ്പമുള്ള 'ദളപതി 67' ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :