‘എന്തിനും കൂടെയുണ്ടാകുമെന്ന് വാക്ക് നൽകി’; ട്യൂമർ വീണ്ടും വീണ്ടും വന്നപ്പോൾ ശരണ്യയെ തള്ളി പറഞ്ഞ് ഭർത്താവ് ബിനു

ട്യൂമർ വന്നിരിക്കെ പ്രണയാഭ്യർത്ഥന നടത്തി, എല്ലാമറിഞ്ഞ് വിവാഹിതരായി; വീണ്ടും വീണ്ടും ട്യൂമർ വന്നപ്പോൾ ശരണ്യയെ തള്ളി പറഞ്ഞ് ഭർത്താവ് ബിനു

Last Modified ചൊവ്വ, 11 ജൂണ്‍ 2019 (12:35 IST)
താരം ശശി ബ്രെയിൻ ട്യൂമർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ട് ഇന്നലെയാണ് ആരാധകരെ നടുക്കിയത്. അതേസമയം, എല്ലാമറിഞ്ഞ് കൊണ്ട് തന്നെ എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് കൈപിടിച്ച ഭർത്താവ് ബിനു ഇപ്പോൾ കൂടെയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശരണ്യയെ ഒഴിവാക്കാൻ ഇയാൾ നിയമപരമായി നീങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന.

ശരണ്യയുടെയും ബിനുവിന്റേയും വിവാഹം സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ചതായിരുന്നു. 2014ലായിരുന്നു ഇരുവരുടെയും വിവാഹം. കണ്ണൂര്‍ക്കാരിയായ ശരണ്യ, 2006 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാൽ, 2012ൽ ക്യാൻസർ വന്നതോടെ അഭിനയം നിർത്തുകയായിരുന്നു.

എന്താണ് അഭിനയിക്കാത്തതെന്ന് ചോദിച്ച് പരിചയപ്പെട്ട ഇവർ പ്രണയത്തിലാവുകയായിരുന്നു. രോഗവിവരം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിനു പ്രണയാഭ്യർത്ഥന നടത്തിയും പിന്നീട് വിവാഹിതരായതും. എന്റെ ഏട്ടനാണ് എന്റെ ഏറ്റവും വലിയ ശക്തി എന്നായിരുന്നു അന്ന് ശരണ്യയും പറഞ്ഞത്. അസുഖബാധിതയായ ഒരു പെൺകുട്ടിക്ക് ജീവിതം നൽകിയതോടെ ബിനു ഹീറോയായി മാറുകയായിരുന്നു. എന്നാൽ, അതൊക്കെ വെറും കുറച്ച് വർഷങ്ങൾക്ക് മാത്രമായിരുന്നു ആയുസ്.

ശസ്ത്രക്രിയ ചെയ്തതിനു ശേഷമായിരുന്നു വിവാഹം. അസുഖം ഭേദമായി ആരോഗ്യവതിയായി തുടരുന്നതിനിടയിലാണ് ട്യൂമർ ശരണ്യയെ വീണ്ടും വീണ്ടും തേടിയെത്തിയത്. ഇതോടെ ബിനു ശരണ്യയെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :