രേണുക വേണു|
Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (12:16 IST)
ഇരുപതാം പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പന്‍. കൂട്ടുകാര്‍ സാനിയയുടെ ജന്മദിനം കളറാക്കാന്‍ സര്‍പ്രൈസ് പാര്‍ട്ടി സംഘടിപ്പിച്ചു. സുഹൃത്തുക്കള്‍ നല്‍കിയ സര്‍പ്രൈസ് കണ്ട് സാനിയ ഞെട്ടി.
സുഹൃത്തുക്കള്‍ക്കൊപ്പം താരം അടിച്ചുപൊളിക്കുന്ന ബെര്‍ത്ത്ഡേ പാര്‍ട്ടിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
2002 ഏപ്രില്‍ 20 നാണ് താരത്തിന്റെ ജനനം. തന്റെ 20-ാം ജന്മദിനമാണ് സാനിയ ഇന്ന് ആഘോഷിക്കുന്നത്.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.