ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി സാനിയ ഇയ്യപ്പന്റെ പ്രായം അറിയുമോ

രേണുക വേണു| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (10:45 IST)

മലയാളത്തിന്റെ പ്രിയതാരം സാനിയ ഇയ്യപ്പന്റെ ജന്മദിനമാണ് ഇന്ന്. 2002 ഏപ്രില്‍ 20 നാണ് താരത്തിന്റെ ജനനം. തന്റെ 20-ാം ജന്മദിനമാണ് സാനിയ ഇന്ന് ആഘോഷിക്കുന്നത്.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :