'വട്ടിന് ഇപ്പോൾ പറയുന്ന പേരാണ് ഡിപ്രഷൻ, പണി ഇല്ലാത്തവർക്ക് വരുന്ന അസുഖം': കളിയാക്കി കൃഷ്ണ പ്രഭ, തിരുത്തി സാനിയ അയ്യപ്പൻ
മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം. പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളുമെന്ന് കൃഷ്ണ പ്രഭ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.
നടിയുടെ വാക്കുകളെ വിമർശിച്ച് ഒരു സൈക്കോളജിസ്റ്റ് പങ്കുവച്ച വീഡിയോ, നടി സാനിയ അയ്യപ്പൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തതോടെ സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. കൃഷ്ണപ്രഭയും അഭിമുഖം നടത്തിയ ആളും ചേർന്ന് മാനസികാരോഗ്യ പ്രശ്‌നങ്ങളെ കളിയാക്കി നിസ്സാരവൽക്കരിക്കുന്നതിന്റെ വീഡിയോ വിവാദമായി.
ആളുകൾക്ക് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ് ഡിപ്രഷൻ വരുന്നതെന്നാണ് കൃഷണ പ്രഭയുടെ വാദം. പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ് എന്നൊക്കെ വിളിക്കുന്നതെന്നും നടി പറഞ്ഞു. ഷ്ണപ്രഭയുടെ പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
കൃഷ്ണപ്രഭയുടെ ഈ പരാമർശങ്ങൾക്കെതിരെ സൈക്കോളജിസ്റ്റ് ശക്തമായ വിമർശനം ഉന്നയിച്ചു വിഡിയോ പങ്കുവച്ചു. ഈ വിഡിയോയാണ് സാനിയ അയ്യപ്പൻ ഷെയർ ചെയ്തത്. മാനസിക പ്രശ്നങ്ങൾ വരാൻ, ചിലപ്പോൾ ജോലി സബന്ധമായിരിക്കും, ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കും, ചിലപ്പോൾ കുടുംബ സംബന്ധമായത് ആയിരിക്കും, ചിലപ്പോൾ ജൈവികമായ കാരണങ്ങളോ ജനിതക കാരണങ്ങളോ ആയിരിക്കും. ഇതൊന്നും അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത് എന്നാണ് സാനിയ പങ്കുവെച്ച വീഡിയോയിൽ ഉള്ളത്.
