ചിത്രം തീയറ്ററുകളിൽ ഓടുമ്പോൾ കുടുംബസ്ഥയായി സംവൃത അമേരിക്കയിൽ

Last Modified തിങ്കള്‍, 15 ജൂലൈ 2019 (14:50 IST)
ഏഴു വർഷങ്ങൾക്ക് ശേഷം താൻ വെള്ളിത്തിരയിൽ തിരികെ എത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ടുപോകുമ്പോൾഴും അമേരിക്കയിൽ വീട്ടു ജോലികളുമായി തിരക്കിലാണ് മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ. 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽനിന്നും ലഭിക്കുന്നത്.

ചിത്രം മികച്ച വിജയം സ്വന്തമാക്കാൻ പ്രാർത്ഥിക്കുന്നു എന്ന് വ്യക്തമാക്കി താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 'ഗീതയുടെ ആദ്യ സെൽഫിയാണിത്. ഏഴു വർഷത്തിന് ശേഷം ഒരുപട് സ്നേഹത്തോടെ അഭിനയിച്ച ചിത്രം തീയറ്ററുകളിലെത്തുന്നു. വീട്ടിലെ നിത്യജോലികൽ ചെയ്യുന്നതിനിടയിൽ എല്ലാം നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സംവൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബിജു മേനോൻ നായകനായ ചിത്രത്തിൽ ഗീത എന്ന കഥാപാത്രമായാണ് സംവൃത എത്തുന്നത്. ജി പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :