Last Updated:
തിങ്കള്‍, 15 ജൂലൈ 2019 (14:19 IST)
പാങ്കാളിയുടെ സ്മാർട്ട്‌ഫോൺ അവരറിയാതെ പരിശോധിക്കുന്നവരാണോ നിങ്ങൾ ? പൊസസീവ്‌നെസോ, സംശയമോ, ആകാംക്ഷയോ ഒക്കെ ആവാം ഇതിലേക്ക് ആളുകളെ നയിക്കുന്നത്. ഇത്തരം പ്രവണതകൾ ബന്ധം തന്നെ മുറിച്ചെറിയും. എന്ന മനശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഫോണുകൾ പരസ്‌പരം സന്തോഷത്തോടെ തന്നെ കൈമാറി ഉപയോഗിക്കാനും തുറന്നുകാട്ടാനും മനസുകാട്ടുന്ന പങ്കാളികളുടെ ബന്ധം കൂടുതൽ ദൃഡമാകും എന്ന് ബ്രിട്ടീഷ് കൊളംബിയ, ലിസ്ബൺ സർവകലാശാലകൾ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സംശയത്തെയെ ഇത് പൂർണമായും ഇല്ലാതാക്കും. ആവശ്യമുള്ളപ്പോൾ സ്മാർട്ട്‌ഫോണുകൾ കൈമാറി ഉപയോഗിക്കാനും സ്മാർട്ട് ഫോണുകൾ തുറന്ന് ഉള്ളടക്കങ്ങൾ നോക്കാനുള്ള സ്വാതന്ത്ര്യം പങ്കാളികൾ സന്തോഷപൂർവം നൽകുന്നത് ഇരുവരും തമ്മിലൂള്ള ബന്ധം സുതാര്യവും ഇഴയടുപ്പുള്ളതുമാക്കും.