ഒരു സിനിമയില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷ് വാങ്ങുന്നത്, പ്രതിഫലം ഉയര്‍ത്താന്‍ തീരുമാനിച്ച് നടി ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ജൂലൈ 2023 (10:21 IST)
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി കീര്‍ത്തി സുരേഷ് കടന്നുപോകുന്നത്. തുടരെ വിജയ ചിത്രങ്ങളില്‍ നേടിയ താരം പ്രതിഫലം ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ആണെന്നാണ് വിവരം. തമിഴില്‍ മാമന്നന്‍ 50 കോടിയിലേറെ കളക്ഷന്‍ നേടിയപ്പോള്‍ തെലുങ്ക് ചിത്രമായ ദസറയും നിര്‍മ്മാതാവിന് ലാഭമുണ്ടാക്കി കൊടുത്തു. ഇതോടെ കീര്‍ത്തിയുടെ താരമൂല്യം ഉയര്‍ന്നു.
ഈ അവസരത്തില്‍ കീര്‍ത്തി സുരേഷ് പ്രതിഫലം ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ ഒരു സിനിമയ്ക്കായി രണ്ടുകോടി രൂപയാണ് കീര്‍ത്തി സുരേഷ് വാങ്ങാറുള്ളത്. എന്നാല്‍ ഇപ്പോള്‍ നടി പ്രതിഫലം ഇരട്ടിപ്പിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെലുങ്കിലും തമിഴിലും സജീവമായ കീര്‍ത്തിക്ക് മുന്നില്‍ നിരവധി സിനിമകളുണ്ട്.'കണ്ണിവെടി'എന്നൊരു തമിഴ് ചിത്രമാണ് ഇനി താരത്തിന്റെതായി വരാനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :