കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 4 ജൂലൈ 2022 (17:25 IST)
മാധവന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ 1 നാണ് റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ 2.1 കോടി രൂപ കളക്ഷന്‍ മാത്രമാണ് സിനിമയ്ക്ക് നേടാന്‍ ആയത്.സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചെങ്കിലും ഓപ്പണിംഗ് വളരെ കുറവായിരുന്നു; എന്നാല്‍ വാരാന്ത്യത്തില്‍, കളക്ഷന്‍ കൂടി.
'റോക്കട്രി' ഹിന്ദി പതിപ്പ് വെള്ളിയാഴ്ചയെ അപേക്ഷിച്ച് ശനിയാഴ്ച ബോക്സ് ഓഫീസ് കളക്ഷന്‍ ഇരട്ടിയായി.രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ 25 കോടിയോളം ചിത്രം നേടുമെന്നാണ് വിവരം.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.