തുടര്‍ പരാജയങ്ങളില്‍ കാലിടറി ടൊവിനോ; 'വാശി' ബോക്‌സ് ഓഫീസ് കളക്ഷന്‍ ഒരു കോടിക്ക് താഴെ !

രേണുക വേണു| Last Modified വ്യാഴം, 23 ജൂണ്‍ 2022 (09:37 IST)

ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ടൊവിനോ തോമസ് ചിത്രം വാശി. മികച്ച അഭിപ്രായം നേടിയിട്ടും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നേടാന്‍ ടൊവിനോ ചിത്രത്തിനു സാധിച്ചില്ല. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം കൊണ്ട് വാശി നേടിയത് 85 ലക്ഷം രൂപ !

ബോക്‌സ് ഓഫീസില്‍ നിന്ന് ഒരു കോടി രൂപ പോലും നേടാന്‍ കഴിയാതെ ഇഴഞ്ഞു നീങ്ങുകയാണ് ചിത്രം. ജൂണ്‍ 17 നാണ് വാശി റിലീസ് ചെയ്തത്. വാശിക്ക് മുന്‍പ് റിലീസ് ചെയ്ത ടൊവിനോ ചിത്രം ഡിയര്‍ ഫ്രണ്ടും തിയറ്ററുകളില്‍ പരാജയമായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :