'തമിഴില്‍ ഫാസ്റ്റ് നമ്പര്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ല','കിങ് ഓഫ് കൊത്ത' നടി റിതികയ്ക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (09:27 IST)
'കിങ് ഓഫ് കൊത്ത'ക്ക് ശേഷം നല്ല അവസരങ്ങള്‍ വന്നാല്‍ തമിഴിലും ഡാന്‍സ് നമ്പറുകള്‍ ചെയ്യുമെന്ന് നടി റിതിക സിംഗ്. ഇരുതി സുട്രു എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്ത് എത്തിയതെങ്കിലും രണ്ടാമത്തെ ചിത്രം ഓ മൈ കടവുളെ നടിയെ കൂടുതല്‍ പ്രശസ്തയാക്കി.
'തമിഴില്‍ ഫാസ്റ്റ് നമ്പര്‍ ചെയ്യാന്‍ ഒക്കെ പറ്റും. എനിക്ക് പ്രശ്‌നമൊന്നുമില്ല. നല്ലൊരു പാട്ട് വന്നാല്‍, എന്റെ പ്രിന്‍സിപ്പള്‍സുമായി ഒക്കെ ചേര്‍ന്ന് പോകുന്നതാണെങ്കില്‍ ഉറപ്പായും ചെയ്യും. നല്ല സിനിമ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. അത് 5 മിനിറ്റ് ആണെങ്കിലും 20 മിനിറ്റ് ആണെങ്കിലും കുഴപ്പമില്ല. പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടു പോയാലും ആ കഥാപാത്രങ്ങള്‍ കൂടെയുണ്ടാക്കണം';-റിതിക സിംഗ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :