'ബേസിൽ ഉണ്ടാകുമോ എന്ന് സംശയം';'വർഷങ്ങൾക്കുശേഷം' സിനിമയെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസൻ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ജൂലൈ 2023 (10:41 IST)
























'വർഷങ്ങൾക്കുശേഷം' എന്ന സിനിമയിലേക്ക് ബേസിൽ ജോസഫിനെയും നിവിൻ പോളിയെയും കൊണ്ടുവരാൻ സംവിധായകനായ വിനീത് ശ്രീനിവാസൻ ഏറെ ആഗ്രഹിച്ചിരുന്നു. ഏറെ തിരക്കുള്ള ബേസിലിന്റെ ഡേറ്റ് കിട്ടുമോ എന്നതുപോലും സംവിധായകൻ ആലോചിച്ചു.

'കഥാപാത്രങ്ങളുടെ എണ്ണം ഇത്രയും കൂടുമെന്ന് കരുതിയില്ല. ഓരോ കഥാപാത്രവും ചെയ്യുവാൻ വേണ്ടവരെ വിളിച്ചപ്പോൾ എല്ലാവരും ചെയ്യാമെന്ന് സമ്മതിച്ചു. അത് ഞാൻ വിചാരിച്ചില്ല. ബേസിൽ നല്ല തിരക്കുള്ള ആളാണ്. ബേസിൽ ഉണ്ടാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. കാരണം അവൻറെ കഥാപാത്രം ചെയ്യാനുള്ള ഡേറ്റ് കുറച്ചു കൂടുതൽ വേണം. പക്ഷേ ഞാൻ വിളിച്ചപ്പോൾ തന്നെ അവൻ ചെയ്യാമെന്ന് പറഞ്ഞു';- വിനീത് ശ്രീനിവാസൻ പറഞ്ഞു.

താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാസ്റ്റിങ്ങിൽ ഒന്നാണ് നിവിൻ പോളിയുടെതെന്നും കഥ കേൾക്കും മുമ്പേ സിനിമയിൽ വരാൻ നിവിൻ തയ്യാറായെന്നും വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :