കാട്ടുവാസിയെന്ന് കമന്റ്: ചുട്ട മറുപടിയുമായി റിമ കല്ലിങ്കൽ

അഭിറാം മനോഹർ| Last Updated: ശനി, 16 മെയ് 2020 (12:44 IST)
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് താഴെ കാട്ടുവാസിയെന്ന് കമന്റ് ചെയ്‌ത യുവാവിന് തക്ക മറുപടിയുമായി നടി റിമ കല്ലിങ്കൽ. നിങ്ങൾ തന്ന വിശേഷണത്തിന് നന്ദിയെന്നും യഥാർഥത്തിൽ അവരാണ് രാജാവും റാണിമാരും എന്നായിരുന്നു റിമയുടെ മറുപടി.

സ്പെയിൻ യാത്രക്കിടെ സന്ദർശിച്ച കൊട്ടാരത്തിലെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് യുവാവ് കമന്റുമായെത്തിയത്.വരുന്നതിന് മുൻപ് വീട്ടിലെത്താൻ നോക്കു എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം.ഇത് മുൻപ് നടത്തിയ യാത്രയാണെന്നും വീണ്ടും ഇങ്ങോട്ടെത്താൻ ആഗ്രഹമുണ്ടെന്നുമായിരുന്നു അതിന് താരം നൽകിയ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :