ബിജെപിയെ നേരിടാൻ സൈബർ പോരാളികളെ തേടി രാഹുൽഗാന്ധി, അഞ്ച് ലക്ഷം പേരെ നിയമിക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (19:47 IST)
സോഷ്യൽ മീഡിയയിൽ ബിജെപിയെ നേരിടാൻ സൈബർ പോരാളികളെ ക്ഷണിച്ച് രാഹുൽ ഗാന്ധി.കോണ്‍ഗ്രസിന് കീഴിലെ ആര്‍മി ഓഫ് ട്രൂത്തിലേക്ക് അഞ്ച് ലക്ഷം പേരെയാണ് നിയമിക്കുക.

സാമൂഹികമാധ്യമങ്ങളിലെ ബിജെപി പ്രചാരണങ്ങളെ പ്രതിരോധിക്കുകയാണ് സൈബർ വിങ്ങിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.സൈബര്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ പേജുകളുടെ വിവരങ്ങളും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :