കൊവിഡ് പ്രതിസന്ധി: മാമാങ്കം ഡാൻസ്‌ സ്കൂളും സ്റ്റുഡിയോയും പൂട്ടുന്നു, കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് റിമ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (14:27 IST)
നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിക്കുന്നു. പ്രവർത്തനം തുടങ്ങി ആറ് വർഷങ്ങൾക്ക് ശേഷമാണ് ഡാൻസ് സ്കൂളിന്റെയും ഡാൻസ് സ്റ്റുഡിയോയുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നത്.

2014ൽ ആരംഭിച്ച സ്ഥാപനം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നഷ്ടത്തിലായതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. സ്റ്റുഡിയോ അവസാനിപ്പിച്ചാലും
സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും താരം വ്യക്തമാക്കി.ഇൻസ്റ്റാഗ്രാമിലാണ് സ്റ്റുഡിയോയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി താരം പോസ്റ്റ് ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :