1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Remya Suresh Fake video

എനിക്ക് എത്ര പേരോട് പറയാന്‍ പറ്റും ഇത് ഞാനല്ലെന്ന്, എന്റെ കൈയും കാലും വിറച്ചു; നടി രമ്യ പറയുന്നു

Remya Suresh
തന്റെ പേരില്‍ പ്രചരിക്കുന്ന നഗ്ന വീഡിയോ കണ്ട് ഞെട്ടിപ്പോയെന്ന് നടി രമ്യ സുരേഷ്. തന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ താന്‍ തന്നെയാണെന്ന് തോന്നുമെന്നും രമ്യ പറഞ്ഞു. 
 
തന്റെ പേജില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളും വേറൊരു പെണ്‍കുട്ടിയുടെ ഒരു ചിത്രവും ഉള്‍ക്കൊള്ളിച്ചതാണ് വീഡിയോ. ആ പെണ്‍കുട്ടിയുടെ വീഡിയോ തന്റെ പേരിലാണ് പ്രചരിക്കപ്പെടുന്നത്. ഈ വീഡിയോ കണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ തന്റെ കൈയും കാലും വിറയ്ക്കുകയായിരുന്നെന്ന് രമ്യ പറഞ്ഞു. വീഡിയോയിലുള്ളത് താനല്ലെന്ന് എത്ര പേരോട് പറയാന്‍ സാധിക്കുമെന്നും എത്രപേര്‍ അത് വിശ്വസിക്കുമെന്ന് രമ്യ ചോദിക്കുന്നു. 
 
About Writer
നെല്‍വിന്‍ വില്‍സണ്‍