മോഹന്‍ലാലിന്റെ ആ വിളി മമ്മൂട്ടിക്ക് കൂടുതല്‍ ഇഷ്ടം; മമ്മൂട്ടിയുടെ സഹോദരങ്ങള്‍ വിളിക്കുന്നത് കേട്ടാണ് മോഹന്‍ലാല്‍ അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്

രേണുക വേണു| Last Modified ഞായര്‍, 13 ഫെബ്രുവരി 2022 (10:16 IST)

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ വ്യക്തിപരമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. മറ്റ് ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ ഏറെ വിസ്മയത്തോടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കാണുന്നത്. മമ്മൂട്ടിയെ തന്റെ സ്വന്തം സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ കാണുന്നത്, നേരെ തിരിച്ചും. ലാല്‍ മമ്മൂട്ടിയെ 'ഇച്ചാക്ക' എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം സഹോദരങ്ങള്‍ അദ്ദേഹത്തെ ഇച്ചാക്ക എന്നു വിളിക്കുന്നത് കേട്ടിട്ടാണ് മോഹന്‍ലാലും അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്.

മോഹന്‍ലാല്‍ തന്നെ 'ഇച്ചാക്ക' എന്ന് വിളിക്കുന്നത് മമ്മൂട്ടിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. മറ്റുള്ള ആരും വിളിക്കുന്നതിനേക്കാള്‍ തനിക്ക് കൂടുതല്‍ സന്തോഷം ലാല്‍ അങ്ങനെ വിളിക്കുമ്പോള്‍ ആണെന്ന് മമ്മൂട്ടി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

സിനിമയ്ക്ക് അപ്പുറം ഇരുവരും തമ്മില്‍ നല്ല സൗഹൃദമുണ്ട്. മോഹന്‍ലാലിനെ 'ലാലു, ലാല്‍' എന്നൊക്കെയാണ് മമ്മൂട്ടിയും വിളിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ ബാബിയെന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്. കൊച്ചിയില്‍ എത്തുമ്പോള്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശിക്കുക പതിവാണ്. മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടേ പിന്നെ ലാലേട്ടന്‍ പോകൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :