മലയാള തനിമയില്‍ നടി രഞ്ജിത മേനോന്‍,അത്തം ദിന ആശംസകള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (12:38 IST)
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവ നടിമാരില്‍ ഒരാളാണ് രഞ്ജിത മേനോന്‍.മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ അത്തം ദിന ആശംസകളുമിയി എത്തിയിരിക്കുകയാണ് രഞ്ജിത.

'നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ചടുലവും വര്‍ണ്ണാഭമായ അത്തം ദിന ആശംസകള്‍'-രഞ്ജിത മേനോന്‍ കുറിച്ചു.

മേക്കപ്പ്:സബാന ഫോട്ടോഗ്രാഫര്‍: ബിനോയ്
അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.

ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :