പരിചയപ്പെടുന്ന സമയത്ത് ശരത്ത് വിവാഹിതനായിരുന്നു, താന്‍ മറ്റൊരു റിലേഷന്‍ഷിപ്പിലും; രഞ്ജിനി ഹരിദാസിന്റെ പ്രണയം ഇങ്ങനെ

രഞ്ജിനിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു ശരത്ത്

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (12:32 IST)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് രഞ്ജിനി ഹരിദാസ്. അവതാരക എന്ന നിലയില്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരമില്ല. രഞ്ജിനിയുടെ വ്യക്തിജീവിതവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ബിസിനസുകാരമായ ശരത്ത് പുളിമൂടാണ് രഞ്ജിനിയുടെ കാമുകന്‍. ശരത്തിനൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ രഞ്ജിനി ഇപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രഞ്ജിനിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു ശരത്ത്. 16 വര്‍ഷമായുള്ള സൗഹൃദത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. കോവിഡ് കാലത്താണ് രഞ്ജിനി തന്റെ പ്രണയം വെളിപ്പെടുത്തിയത്.
16 വര്‍ഷമായി രഞ്ജിനിക്ക് ശരത്തിനെ പരിചയമുണ്ട്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ശരത്ത് വിവാഹ മോചിതനായി. രഞ്ജിനി നേരത്തെ ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചു. അങ്ങനെ ശരത്തും രഞ്ജിനിയും അടുപ്പത്തിലായി. എന്നാല്‍ ഈ പ്രണയം വിവാഹത്തിലേക്ക് എത്തുമോ എന്ന് അറിയില്ലെന്നും രഞ്ജിന് പറയുന്നു. ശരത്തുമായുള്ള ചിത്രങ്ങള്‍ രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :