'ചില സിനിമകളില്‍ തൂണിന് പകരം നിര്‍ത്താറുണ്ട്'; ശ്രീരാമനെ ട്രോളി സംവിധായകന്‍ നിഷാദ്

ശ്രീരാമനെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടില്ലെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ കൃത്യമായി പ്രതികരിച്ചിരിക്കുകയാണ് നിഷാദ്

രേണുക വേണു| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (15:43 IST)

കുഴിമന്തിയെ നിരോധിക്കണമെന്ന് പറഞ്ഞ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമനെ ട്രോളി സംവിധായകന്‍ എം.എ.നിഷാദ്. ചില സിനിമകളില്‍ തൂണിന് പകരം നിര്‍ത്താറുണ്ടെന്നും തൂണുകളും ശബ്ദിച്ചു തുടങ്ങിയെന്നും എം.എ.നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശ്രീരാമനെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടില്ലെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ കൃത്യമായി പ്രതികരിച്ചിരിക്കുകയാണ് നിഷാദ്.

' ചില സിനിമകളില്‍ തൂണിന് പകരം നിര്‍ത്താറുണ്ട്. തൂണുകളും ശബ്ദിച്ചു തുടങ്ങി. പാവം കുഴിമന്തി. എനിക്ക് കുഴിമന്തി പെരുത്ത് ഇഷ്ടാ കോയാ' എന്നാണ് കുഴിമന്തിയുടെ ഫോട്ടോ അടക്കം പങ്കുവെച്ച് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നു. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നും ശ്രീരാമന്‍ പറയുന്നു.

ശ്രീരാമന്റെ പോസ്റ്റ് -

ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാല്‍
ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദര്‍ശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തില്‍ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.

പറയരുത്
കേള്‍ക്കരുത്
കാണരുത്
കുഴി മന്തിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :