ചിത്രത്തിന് വെല്ലുവിളിയായത് മമ്മൂട്ടിയുടെ സൗന്ദര്യം; പേരൻപിന്റെ സംവിധായകൻ പറയുന്നു

Last Modified വെള്ളി, 25 ജനുവരി 2019 (11:58 IST)
ദേശീയ പുരസ്‌ക്കാര ജേതാവായ റാം സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രമാണ് പേരൻപ്. ചിത്രത്തിന്റെ തിരക്കഥ മുമ്പേ പൂർത്തിയായിരുന്നെങ്കിലും മമ്മൂട്ടിക്കായി കാത്തിരിക്കുകയായിരുന്നു എന്ന് റാം പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തേക്കുറിച്ചും മമ്മൂട്ടിയേക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്.

മമ്മൂട്ടി സാറിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചു പറയുകയാണെങ്കില്‍ നാന്നൂറോളെ ചിത്രങ്ങളുടെ അനുഭവമദ്ദേഹത്തിനുണ്ട്. ഒരു ഷോട്ട് എടുക്കുമ്പോള്‍ അതിന്റെ ആവശ്യകത അദ്ദേഹത്തിന് അറിയാം, അത് പടത്തില്‍ വരുമോ ഇല്ലയോ എന്നദ്ദേഹത്തിനറിയാം, നിങ്ങള്‍ക്കദ്ദേഹത്തെ പറ്റിക്കാനാവില്ല.

എങ്ങനെ കഥാപാത്രമായി അദ്ദേഹം മാറി എന്നു ചോദിച്ചാല്‍ സിമ്പിളായി ആ കഥാപാത്രം ഞാനാണെന്ന് വിചാരിച്ചുവെന്നദ്ദേഹം പറയും, പക്ഷേ ക്യാമറയില്‍ ലെന്‍സിന് മുന്നില്‍ ഫില്‍റ്റര്‍ ഇട്ട് വ്യത്യസ്ഥ ഷോട്ടുകളെടുക്കുന്നത് പോലെ അദ്ദേഹം വ്യത്യസ്ത ഭാവങ്ങള്‍ തരും. ചിത്രത്തിനായി മമ്മൂട്ടിയുടെ സൗന്ദര്യം കുറയ്ക്കുകയായിരുന്നു ഏക വെല്ലുവിളി എന്നു പറഞ്ഞ സംവിധായകന്‍ അതിനായിട്ടാണ് താടി വളര്‍ത്താന്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം താടി വളര്‍ത്തിയത് പോലും വളരെ ആത്മാര്‍ഥതോടെയാണ് അദ്ദേഹം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആറ് മാസം കഴിഞ്ഞായിരുന്നു നടന്നത്. എല്ലാ ദിവസവും ഷൂട്ടിങ്ങിന് പോകുന്ന വ്യക്തിയായിട്ട് കൂടി ആ കണ്ടിന്യുവിറ്റി അദ്ദേഹം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഡബ്ബിങ്ങ് കൃത്യമായിരിക്കണമെന്നുള്ളത് കൊണ്ട് 40 ദിവസമാണ് ക്ഷമയോടെ അദ്ദേഹം അതിനു വേണ്ടി ചെലവഴിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :