16 വര്‍ഷങ്ങള്‍ക്കു ശേഷം റീ റിലീസിന് ഒരുങ്ങി രജനികാന്ത് ചിത്രം, അന്ന് 100 കോടി നേടി, തമിഴ്‌നാട്ടില്‍ മാത്രമല്ല പ്രദര്‍ശനം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (09:01 IST)
മിനി സ്‌ക്രീനില്‍ കണ്ട പഴയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരിക്കലെങ്കിലും ബിഗ് സ്‌ക്രീനുകളില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും കൂടുതലും. ഇപ്പോഴിതാ രജനികാന്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ശിവാജി: ദി ബോസ് റീ റിലീസിന് ഒരുങ്ങുകയാണ്.ഷങ്കറിന്റെ സംവിധാനത്തില്‍ 2007ല്‍ ആയിരുന്നു സിനിമ പുറത്തിറങ്ങിയത്. തമിഴ്‌നാട്ടില്‍ മാത്രമല്ല ശിവാജിക്ക് റീ റിലീസ്.

തമിഴ്‌നാട്ടിന് പുറമേ ആന്ധ്രയിലും തെലുങ്കാനയിലും ഒരാഴ്ചത്തെ പ്രദര്‍ശനം ഉണ്ടാകും ശിവാജിക്ക്. ഡിസംബര്‍ 12നാണ് രജനിയുടെ പിറന്നാള്‍. ഡിസംബര്‍ 9ന് തന്നെ ചിത്രം തിയറ്ററുകളില്‍ എത്തും. നിര്‍മ്മാതാക്കളായ എവിഎം പ്രൊഡക്ഷന്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ശ്രിയ ശരണ്‍ നായികയായി എത്തിയ സിനിമയില്‍ വിവേക്, സുമന്‍, രഘുവരന്‍, മണിവണ്ണന്‍, കൊച്ചിന്‍ ഹനീഫ, രവികുമാര്‍, എം എസ് ഭാസ്‌കര്‍, ലിവിങ്സ്റ്റണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 2007 ജൂണ്‍ 15ന് ആയിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്.

ഛായാഗ്രഹണം കെ വി ആനന്ദും സംഗീതം എ ആര്‍ റഹ്‌മാനും നിര്‍വ്വഹിച്ചു. എഡിറ്റിംഗ് ആന്റണി ഗോണ്‍സാല്‍വസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :