മകള്‍ ഒരമ്മയെപ്പോലെ, അമേരിക്കയിലെ ചികിത്സകാലം ഓര്‍ത്ത് രജനികാന്ത്, വീഡിയോ

Rajinikanth Aishwarya Rajinikanth
Rajinikanth Aishwarya Rajinikanth
കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (15:19 IST)
തന്റെ മോശം സമയത്ത് കൂടെ നിന്ന് ഓരോ കാര്യങ്ങളും വേണ്ടവിധം ചെയ്തു തന്ന മകള്‍ ഐശ്വര്യയെക്കുറിച്ച് രജനികാന്ത് പറയുന്നു. പത്തു ശതമാനം സ്‌നേഹം കൊടുത്താല്‍ നൂറു ശതമാനം ആക്കി അവള്‍ തിരിച്ചു തരും എന്നാണ് അദ്ദേഹം ലാല്‍സലാം ഓഡിയോ ലോഞ്ചിനിടെ പറഞ്ഞത്. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.

'പത്തു ശതമാനം സ്‌നേഹം കൊടുത്താല്‍ നൂറു ശതമാനം അവള്‍ തിരിച്ചു തരും. എനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ രണ്ടു മാസം അമേരിക്കയില്‍ ചികിത്സ തേടേണ്ടി വന്നു. അപ്പോള്‍ എനിക്കൊപ്പം വന്ന്, എന്റെ കാര്യങ്ങള്‍ എല്ലാം ഒരമ്മയെപ്പോലെ, ഒറ്റയ്ക്ക് നോക്കിയത് ഐശ്വര്യയായിരുന്നു. എന്റെ രണ്ടാമത്തെ അമ്മയാണ് അവള്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല.
അങ്ങനെ പറയുന്നത് കൊണ്ട് രണ്ടാമത്തെ മകള്‍ സൗന്ദര്യ പിണങ്ങുകയുമില്ല.
അമേരിക്കയില്‍ പോകേണ്ടി വന്ന സമയത്ത് അവളും പറഞ്ഞിരുന്നു എനിക്ക് കൂടെ വരണം എന്നുണ്ട് അച്ഛാ, എന്റെ സാഹചര്യം അനുവദിക്കുന്നില്ല.
ഒരു കൈകുഞ്ഞുണ്ടായിരുന്നു സൗന്ദര്യയ്ക്കപ്പോള്‍.',-രജനികാന്ത് പറഞ്ഞു.

അതേസമയം ലാല്‍സലാം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :