മോഹന്‍ലാലിന്റെ നായിക ബോളിവുഡില്‍ നിന്ന്,രാധിക ആപ്തെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (15:16 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായിക ബോളിവുഡില്‍ നിന്ന്.

രാധിക ആപ്തെ മോഹന്‍ലാലിന്റെ നായികയായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഫഹദ് ഫാസിലിന്റെ നായികയായി ഹരം എന്ന മലയാള ചിത്രത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്. ജനുവരി 11ന് ഷൂട്ടിംഗ് ആരംഭിക്കും.

ജോജു ജോര്‍ജ്, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :