ആരാധകര്‍ ആവേശത്തില്‍, പുതിയ പ്രതീക്ഷകള്‍ നല്‍കി 'നന്‍പകല്‍ നേരത്ത് മയക്കം'

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (13:06 IST)
മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് 'നന്‍പകല്‍ നേരത്ത് മയക്കം.' ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും.
സിനിമയിലെ ഒരു സ്റ്റില്‍ പുറത്തു വന്നിരിക്കുകയാണ്.തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കൂടിയാണിത്.എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്.


മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങും.മോഹന്‍ലാല്‍ ചെമ്പോത്ത് സൈമണ്‍ എന്ന ഗുസ്തിക്കാരന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :