ഐറ്റം സോങ്ങില്‍ അഭിനയിക്കാന്‍ സാമന്ത ഇല്ല, പകരക്കാരിയാകാന്‍ ബോളിവുഡ് നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (09:04 IST)

അല്ലു അര്‍ജുന്റെ പുഷ്പ തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ട് 3 മാസങ്ങള്‍ പിന്നിടുന്നു. രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.ബോക്സ് ഓഫീസില്‍ വന്‍വിജയമായ ചിത്രത്തിന്റെ മുന്നേറ്റത്തിന് സാമന്ത റൂത്ത് പ്രഭുവിന്റെ ഐറ്റം സോങ്ങും ഒരു കാരണമായി മാറി.
എന്നാല്‍ രണ്ടാം ഭാഗത്തില്‍ സാമന്ത ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.ബോളിവുഡ് നടി ദിഷ പതാനിയാണ് പകരക്കാരിയായി എത്തുന്നതെന്നാണ് വിവരം.
ആദ്യ ഭാഗത്തിലെ ഐറ്റം സോംഗ് ചെയ്യാന്‍ വിസമ്മതിച്ച ദിഷ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു.പുഷ്പ 2വില്‍ ഈ മാറ്റം കൊണ്ടുവരാന്‍ സംവിധായകന്‍ സുകുമാര്‍ തീരുമാനിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :