തീയേറ്ററിൽ മാത്രമല്ല പുലിമുരുകൻ ഉള്ളത്!

തല ഉയർത്തി പിടിച്ച് പുലിമുരുകൻ

aparna shaji| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (12:24 IST)
വൈശാഖിന്റെ കരവിരുതിൽ ഒരുങ്ങിയ തീയേറ്ററിൽ കാണികളെ ആവേശത്തിലാഴ്ത്തുകയാണ്. റിലീസ് ചെയ്ത എല്ലായിടത്തും ആദ്യദിനം തന്നെ നല്ല റെസ്പോൺസ്. ഫാസ്നിനെ ആവേശത്തിലാഴ്ത്താൻ തീയേറ്ററിൽ മാത്രമല്ല, പുറത്തും പിലിമുരുകൻ ഉണ്ട്. തീയേറ്ററിനേക്കാൾ ഉയരത്തിൽ തല പൊക്കി നിൽക്കുന്ന കൂറ്റൻ കട്ടൗട്ട് പുലിമുരുകൻ.

വമ്പൻ പുലിമുരുകന് വേണ്ടി ചെലവായത് ഒന്നര ലക്ഷം രൂപയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ കട്ടൗട്ട് പ്രമോഷൻ. പുലിമുരുകന്റെ നിർമാതാവ് ആയ മുളക്പാടം തന്നെയാണ് ചില‌വ് വഹിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശി ജയിംസാണ് ഈ കരവിരുതിന് പിന്നിൽ. ജയിംസ് ഏറ്റവും കൂടുതൽ വരച്ചിരിക്കുന്നതും മോഹൻലാലിന്റെ കട്ടൗട്ട് തന്നെയാണ്.

പീറ്റർ ഹെയ്ന്റെ ഡയറക്ഷനിൽ വിരിഞ്ഞ അതിശയിപ്പിക്കുന്ന കിടിലൻ സംഘട്ടനമാണ് ചിത്രത്തിലുള്ളത്. കടുവയുമായുള്ള സംഘട്ടനവും കാണികളെ ആവേശത്തിലാക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, വിനുമോഹൻ, ലാൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :