കേരളത്തിൽ പുലിയിറങ്ങി, മുരുകനും; പക്ഷേ മോഹൻലാൽ എവിടെ?

പുലിമുരുകന്റെ വരവ് ആഘോഷമാക്കി ഫാൻസ്; മോഹൻലാൽ തിരക്കിലാണ്

aparna shaji| Last Updated: വെള്ളി, 7 ഒക്‌ടോബര്‍ 2016 (19:31 IST)
തീയേറ്ററുകളിൽ ആഘോഷമായി തുടരുമ്പോൾ ഷിംലയിലാണ്. ഒരു ഇത്രയും ഹിറ്റാകുമ്പോൾ കുറച്ച് നേരം വിശ്രമിക്കാം എന്ന് കരുതി യാത്ര പോയതല്ല. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായിട്ടാണ് താരം ഷിംലയിലേക്ക് വണ്ടി കയറിയത്.

സരിത തീയേറ്ററിൽ നിന്നും ഫാൻസിനൊപ്പം സിനിമ കണ്ട മോഹൻലാലിന്റെ ഭാര്യ സുചിത്രക്ക് സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. പ്രണവ് മോഹൻലാൽ ചെന്നൈയിലെ തീയേറ്ററിൽ നിന്നും സിനിമ കണ്ടു. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് റിലീസിന്റെ ആദ്യദിവസം ഇത്ര കളക്ഷൻ കിട്ടുന്നത്. ചിത്രം നൂറ് കോടി ക്ലബിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ഹരം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ആരാധകരെ വിരുന്നൂട്ടിയ ഒരു കളർഫുൾ ചിത്രമാണ് പുലിമുരുകൻ. റിലീസ് ചെയ്ത എല്ലാ തീയേറ്ററുകളിലും നല്ല അഭിപ്രായം. മോഹനാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ഒപ്പം, മമ്മൂട്ടിയുടെ പുലിമുരുകൻ എന്നീ സിനിമകൾക്ക് വലിയൊരു എതിരാളി തന്നെയാണ് പുലിമുരുകൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :